22
Sep 2022
Fri
22 Sep 2022 Fri

തൊഴിലാളികൾ താമസിച്ചിരുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ മറിഞ്ഞുവീണ് 9 പേർ മരിച്ചു. യുപിയിലെ ലഖ്നൗവിലാണ് സംഭവം. മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയിൽ കുതിർന്ന മതിൽ കുടിലുകൾക്കു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. പുലർച്ചെയാണ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പട്ടാളക്യാംപിന്റെ മതിലാണ് ഇടിഞ്ഞുവീണതെന്ന് പൊലീസ് ജോയിന്റ് കമ്മീഷണർ പീയുഷ് മോർദിയ അറിയിച്ചു. പുലർച്ചെ മൂന്നോടെയാണ് അപകടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.