23
Sep 2022
Wed
23 Sep 2022 Wed

പഞ്ചാബ് യൂനിവേഴ്സിറ്റിയിലെ ബി ഡിസൈൻ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കേരളത്തിൽ നിന്നുള്ള അ​ഗ്നി എസ് ദിലീപ്(21)ആണ് ജീവനൊടുക്കിയത്. പഞ്ചാബിലെ ലവ് ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ 10 ദിവസത്തിനിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അ​ഗ്നി എസ് ദിലീപ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അതേസമയം പെൺകുട്ടി മരിച്ചത് വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തുവെന്നുമാണ് പൊലീസും യൂനിവേഴ്സിറ്റി അധികൃതരും നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അ​ഗ്നിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

 

പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. യൂനിവേഴ്സിറ്റിയിൽ ആദ്യമുണ്ടായ ആത്മഹത്യ അധികൃതർ മൂടിവച്ചുവെന്നും ഇപ്പോൾ നടന്നതുൾപ്പെടെ രണ്ട് ആത്മഹത്യകളുടെയും കാരണങ്ങൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്.