കേരള ഗവൺമെൻറ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തംബർ 25 ലോക ഫാർമസിസ്റ്റ്സ് ദിനം വിപുലമായി ആചരിക്കുന്നു. ഫാർമസിസ്റ്റുകളുടെ സേവനം പൊതുജനാരോഗ്യ മേഖലയിലെ അനിവാര്യതയാണെന്നും ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമാകുന്നത് മരുന്നുകൾ ശാസ്ത്രീയമായി ഉപയോഗിക്കുമ്പോഴാണെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ശ്രീലേഷ് പറഞ്ഞു.
|
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന ഫാർമസിസ്റ്റ് ദിന റാലി വിജയപ്പിക്കാനും ആരോഗ്യ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ്സ് ദിന പോസ്റ്റർ പതിച്ചും മധുരവിതരണം ചെയ്തും ഫാർമസിസ്റ്റ്സ് ദിനാഘോഷം വിപുലമാക്കാനും കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഓഫീസ് സെകട്ടറി രൂപേഷ് കെ; എം.വി.മണികണ്ഠൻ, ജനീഷ്.എം, ആദർശ് എൻ.വി, ജയരാജൻ ടി.കെ, ജീന എം എന്നിവർ സംസാരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



