നിറംകുറവായതിന് നിരന്തരം പരിഹസിക്കുന്നതിൽ സഹികെട്ട് യുവതി ഭർത്താവിനെ കോടാലിക്ക് അടിച്ചുകൊന്നു. നാൽപതുകാരനായ ആനന്ദിനെയാണ് മുപ്പതുകാരിയായ ഭാര്യ സംഗീസ സോൻവാനികൊലപ്പെടുത്തിയത്.
|
ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. നിറംകുറവായ ഭാര്യയെ ആനന്ദ് വൃത്തികെട്ടവളെന്നു വിളിക്കുകയും ഇക്കാര്യം പറഞ്ഞ് കളിയാക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയും ആനന്ദ് ഭാര്യയെ നിറത്തിന്റെ പേരിൽ പരിഹസിച്ചു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയുംസംഗീത വീട്ടിലുണ്ടായിരുന്ന കോടാലി കൊണ്ട് ആനന്ദിനെ അടിച്ചുകൊല്ലുകയുമായിരുന്നു. സംഗീതയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി അദ്ദേഹത്തിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഭർത്താവിനെ ആരോ കൊന്നുവെന്ന കഥയാണ് യുവതി നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.



