23
Sep 2022
Wed
23 Sep 2022 Wed

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനത്തിൽ കേന്ദ്ര സർക്കാർ തീരുമാനത്തിനൊപ്പമെന്ന് മുസ്‍ലിം ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ. പോപുലർ ഫ്രണ്ട് പുതിയ തലമുറയെ വഴി തെറ്റിക്കുന്നുവെന്നും മുനീർ മാധ്യമങ്ങളോടു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നിരോധനം കൊണ്ടുമാത്രം തീവ്ര ആശയം പ്രചരിപ്പിക്കുന്നത് തടയാനാകില്ല. വാളെടുക്കണമെന്ന് പറയുന്നത് ഏത് ഇസ് ലാമിന്റെ ആളുകളാണ്. സമുദായക്കാർ തന്നെ ഇത്തരത്തിലുള്ളവരെ നേരിടണമെന്നും മുനീർ ആവശ്യപ്പെട്ടു. ആര്‍എസ്എസ്സിനും കടിഞ്ഞാണിടമെന്നും മുനീര്‍ പറഞ്ഞു

 

 

ഇന്നുരാവിലെയാണ് പോപുലർ ഫ്രണ്ടിനെ അഞ്ചുവർഷത്തേക്ക് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. പോപുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധസംഘടനകൾക്കും കേന്ദ്രം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.