21
Nov 2022
Mon
21 Nov 2022 Mon

22കാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉത്തര്‍പ്രദേശിലെ മഥുരയില്‍ തള്ളിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ആയുഷി ചൗധരിയെന്ന യുവതിയെ പിതാവ് നിതേഷ് യാദവ് വെടിവച്ചുകൊല്ലുകയും സ്യൂട്ട്‌കേസിലാക്കാന്‍ മാതാവ് സഹായിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. യുവതിയെ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. മകള്‍ അന്യജാതിയില്‍പെട്ട ഛത്രപാലിനെ വിവാഹം ചെയ്തതും പറയാതെ വീട്ടില്‍ നിന്ന് കുറച്ചുദിവസം മാറിനിന്നതിലും പ്രകോപിതനായാണ് നിതേഷ് യാദവ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയില്‍ ബിസിഎ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ആയുഷി ചൗധരി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് നിതേഷും ഭാര്യയും മകളുടെ മൃതദേഹം ചുവപ്പ് സ്യൂട്ട്‌കേസിലാക്കി വഴിയില്‍ തള്ളിയത്. മൃതദേഹത്തിന്റെ തലയിലും മുഖത്തും ചോരയും ശരീരമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശികളായ കുടുംബം നിതേഷ് യാദവിന്റെ ജോലിയാവശ്യാര്‍ഥം പിന്നീട് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>