22
Nov 2022
Thu
22 Nov 2022 Thu

ഐഎഎസ് ഓഫിസറായിരുന്ന അരുണ്‍ഗോയലിനെ വിആര്‍എസ് എടുപ്പിച്ച് മിന്നല്‍വേഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയ കേന്ദ്രനടപടിയെ ചോദ്യംചെയ്ത് സുപ്രിംകോടതി. ഭരണഘടനാബെഞ്ച് മുമ്പാകെ അരുണ്‍ഗോയലിന്റെ നിയമനകടലാസുകള്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചപ്പോഴാണ് സുപ്രിംകോടതി ഇക്കാര്യം ആരാഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 മണിക്കൂറിനുള്ളില്‍ നിയമനനടപടികള്‍ പൂര്‍ത്തിയാക്കിയ കേന്ദ്രത്തോട് എന്തായിരുന്നു ഇത്ര തിടുക്കമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, റിഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ഭരണഘടനാബെഞ്ച് ചോദിച്ചു.

ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് അരുണ്‍ ഗോയല്‍ വിആര്‍എസ് എടുത്തതും ഇതിനു പിന്നാലെ കേന്ദ്രം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതും.