29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ജമാൽ ഖഷഗ്ജി വധം: മുഹമ്മദ് ബിൻ സൽമാനെതിരേ സമർപ്പിച്ച കേസ് യുഎസ് കോടതി തള്ളി

വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി വിമർശകനുമായിരുന്ന ജമാൽ ഖഷോ​ഗി കൊല്ലപ്പെട്ട സംഭവത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെതിരേ നൽകിയ കേസ് യുഎസ് കോടതി തള്ളി. മുഹമ്മദ് ബിൻ സൽമാനെതിരേ ജമാൽ ഖഷോ​ഗിയുടെ പ്രതിശ്രുത വധു നൽകിയ കേസാണ് വാഷിങ്ടൺ ഫെഡറൽ ജഡ്ജി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരത്തേ മുഹമ്മദ് ബിൻ സൽമാന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. 2017 ഒക്ടോബറിലാണ് തുർക്കിയിലെ ഇസ്താംബൂളിലെ സൗദി കോമ്‍സുലേറ്റിനുള്ളിൽ വച്ച് ജമാൽ ഖഷോ​ഗി കൊല്ലപ്പെട്ടത്. പുതിയ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി കോൺസുലേറ്റിൽ നിന്ന് കടലാസുകൾ കൈപ്പറ്റാൻ വന്നതായിരുന്നു ഖഷോ​ഗി.

സൗദിയിൽ നിന്നെത്തിയ ഏജന്റുമാർ ജമാൽ ഖഷോ​ഗിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളായി മുറിച്ചു പുറത്തെത്തിച്ച് നശിപ്പിപ്പിച്ചുവെന്ന് തുർക്ക് പൊലീസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് ബിൻ സൽമാന്റെ സുരക്ഷാ ഉദ്യാ​ഗസസ്ഥൻ അടക്കമുള്ള സംഘമായിരുന്നു ഇതിനായി തുർക്കിയിലെത്തിയതെന്ന് തുർക്കി പൊലീസ് രേഖകൾ സഹിതം കണ്ടെത്തിയിരുന്നു. സ്വകാര്യ വിമാനത്തിലായിരുന്നു സൗദി സംഘം ഇസ്താംബൂളിലെത്തിയത്.

നടപടി വിവാദമായതോടെ ചോദ്യംചെയ്യലിനിടെ അബദ്ധത്തിൽ ജമാൽ ഖഷോ​ഗി കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയ സൗദി പ്രതികളെ തങ്ങൾ വിട്ടുനൽകില്ലെന്നും രാജ്യത്ത് തന്നെ ശിക്ഷിക്കുമെന്നുമുള്ള നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതുപ്രകാരം സൗദി കോടതി പ്രതികളെ ശിക്ഷിക്കുകയും ജമാൽ ഖഷോ​ഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement