കണിയാപുരം: തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചിറയിൻകീഴ് ഗവൺമെൻ്റ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകുന്ന സ്പർശം എന്ന പേരുള്ള പദ്ധതി ഒരു വർഷം പൂർത്തിയായി. ഒന്നാം വാർഷികം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.
|
തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയ പ്രസിഡൻറ് എസ്. കബീർ സ്വാഗതം ആശംസിച്ചു. അംജദ് റഹ്മാൻ കണിയാപുരം,ഡോ ലക്ഷ്മി, ഹെഡ് നഴ്സ് ഷേർളി എന്നിവർ സംസാരിച്ചു.ആമിന ടീച്ചർ,സാജിദ, ഷറീന,ഷിഫാന,ഫൈസൽ,അനസ് ബഷീർ കണിയാപുരം,സുധീർ കരിച്ഛാറ തുടങ്ങിയവർ നേതൃത്വം നൽകി.
കഴിഞ്ഞ 10 വർഷക്കാലമായി കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്.ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതി കൂടുതൽ വിപുലീകരിക്കാൻ വേണ്ട പ്രവർത്തനങ്ങൾ കൂടി നടക്കുന്നുണ്ട്. പങ്കാളികളാകാൻ ബന്ധപ്പെടുക : +91 99955 06682
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





