23
Jan 2023
Mon
23 Jan 2023 Mon

ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ മരിച്ചു. ആലത്തൂര്‍ സ്വദേശിനി ആമിന(77)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ചു ദിവസമായി ചികില്‍സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടയില്‍ രോഗം മൂര്‍ച്ഛിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. ഭര്‍ത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കള്‍ ഇബ്രാഹിം, യഅക്കൂബ്, പേര മകന്‍ ജുമാന്‍ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.

വിവരമറിഞ്ഞ് ഏകമകന്‍ സലീമും ഭാര്യ റഹ്‌മത്തും നാട്ടില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മറ്റൊരു മകള്‍: റാഷിദ, മരുമകന്‍: റഫീഖ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കും.