രാജ്യത്തെ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ വനിതകളുടെ നേട്ടം ആഘോഷിച്ച് സൗദി അറേബ്യ. പരിശീലനം പൂർത്തിയാക്കിയ 32 വനിതകളുടെ വീഡിയോ പുതുവർഷ ദിനത്തിൽ സൗദി റെയിൽവേ പുറത്തുവിടുകയുണ്ടായി.
|
സൗദി റെയിൽവേയുടെ ട്രെയിനുകൾ ഓടിക്കുന്ന ആദ്യ വനിതകളാവും ഇവർ. വിവിധ മേഖലകളിലായി 480 മണിക്കൂറിലേറെ സമയം ഇവർ പരിശീലനം പൂർത്തിയാക്കിയതായി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിർ പറഞ്ഞു.
32 قائدة سعودية ينطلقن بأقصى سرعة لتحقيق حلمهن الكبير في قيادة أحد أسرع قطارات العالم ليكنّ بذلك أولى دفعات #قائدات_قطار_الحرمين_السريع . pic.twitter.com/zWGA5DbsuT
— الخطوط الحديدية السعودية | SAR (@SARSaudiRailway) January 1, 2023
ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കുന്ന ഇവർ 453 കിലോമീറ്റർ ദൈർഘ്യമുള്ള മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ പാതയിലെ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കും. വരുംമാസങ്ങളിൽ തന്നെ ഇവർ ഹറമൈൻ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.



