ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഭവത്തിൽ ബിജെപി ജില്ലാ അധ്യക്ഷനടക്കം അഞ്ചുപേർ അറസ്റ്റിൽ. ബിജെപി പ്രസിഡന്റ് ലധാക്ഷ്യ രൂപ്സയെ, അങ്കിത് നന്ദി, അതുൽ നേതം, ഡോമൻഡ് യാദവ് എന്നിവരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
|
നാരായൺപുർ ജില്ലയിൽ ചർച്ച് ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. അറസ്റ്റിലായവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
നാരായൺപുർ, കൊണ്ടഗോൺ ജില്ലകളിലുൾപ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. ഘർ വാപ്പസി മുദ്രാവാക്യമുയർത്തിയാണ് ക്രൈസ്തവർക്കുനേരേ അക്രമം നടത്തുന്നത്.
സെമിത്തേരികളിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും ഹിന്ദുത്വർ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് നാരായൺപൂരിലെ വൈദികർ പറഞ്ഞു. അക്രമം ഭയന്ന് ഗ്രാമങ്ങളിൽ നിന്നു പലായനം ചെയ്ത നൂറുകണക്കിനാളുകൾക്ക് ഇനിയും മടങ്ങിയെത്താനായിട്ടില്ലെന്നും ഇവര് കൂട്ടിച്ചേർത്തു.



