20
May 2026
Tue
20 May 2026 Tue
Vijay pays tribute to LTTE founder Velupillai Prabhakaran

ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം(എല്‍ടിടിഇ)സ്ഥാപകനായ വേലുപ്പിള്ള പ്രഭാകരന് ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. പ്രഭാകരന്റെ ചരമവാര്ഷികദിനത്തിലായിരുന്നു വിജയ് അദ്ദേഹത്തിന് ആദരമര്പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയ് യുടെ നടപടിക്കെതിരേ ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ പങ്കുള്ള എല്‍ടിടിഇയുടെ സ്ഥാപക നേതാവിനെ വിജയ് ആദരിച്ച കാര്യം രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിക്കണമെന്ന് ബിജെപി കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു.

അതേസമയം ശ്രീലങ്കയില്‍ ആയിരക്കണക്കിന് തമിഴരെ കൂട്ടക്കൊല ചെയ്തതിനെ ഉദ്ദേശിച്ചാണ് ശ്രീലങ്കയിലെ തമിഴര്‍ക്കു വേണ്ടി നിലകൊണ്ട വേലുപ്പിള്ള പ്രഭാകരന് വിജയ് ആദരമര്‍പ്പിച്ചതെന്ന് ഭരണകക്ഷിയായ ടിവികെ വ്യക്തമാക്കി. കേവലഭൂരിപക്ഷം തികയ്ക്കാന്‍ വിജയ് യുടെ അഭ്യര്‍ഥന പ്രകാരം കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ വിമര്‍ശനം.

ഇന്ത്യയില്‍ എല്‍ടിടിഇ നിരോധിച്ചതിന് പ്രതികാരമായാണ് 1991ല്‍ എല്‍ടിടിഇ രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് ചാവേര്‍ സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രധാന കുറ്റാരോപിതനായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍. ശ്രീലങ്കന്‍ സൈന്യം വേലുപ്പിള്ള പ്രഭാകരനെ വെടിവച്ചുകൊല്ലുകയായിരുന്നു പന്നീട്.

ALSO READ: കണ്ണൂരില്‍ കാറിടിച്ച് കാല്‍നടയാത്രികരായ രണ്ടുപേര്‍ മരിച്ചു