18
May 2026
Tue
18 May 2026 Tue
Missing Punjabi singer found dead in canal

കാണാതായ പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് കുടുംബം. പഞ്ചാബി ഗായികയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഇന്ദര്‍ കൗറിനെ(29)യാണ് ലുധിയാനയിലെ നാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 13 മുതലാണ് യുവതിയെ കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ നിന്നു കാറില്‍ പുറത്തേക്ക് പോയ കൗറിനെ സുഖ്വീന്ദര്‍ സിങ്ങെന്നയാള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സഹോദരന്‍ ആരോപിച്ചു. സുഖ്വീന്ദറിന്റെ വിവാഹവാഗ്ദാനം കൗര്‍ നിരാകരിച്ചിരുന്നു.

അതേസമയം കൊലപാതക ശേഷം സുഖ്വീന്ദര്‍ കാനഡയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രീതം സിങ്ങിനെയും സുഹൃത്ത് കരംജിത്ത് സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ സുഖ്വീന്ദറുമായി കൗര്‍ പരിചയത്തിലായത്. ഇയാള്‍ വിവാഹിതനാണെന്നും മക്കളുണ്ടെന്നും കൗര്‍ മനസിലാക്കിയതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ഇതിന്റെ പകയില്‍ കൊല നടത്താന്‍ നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നും ടാക്സികള്‍ വാടകയ്ക്ക് എടുത്താണ് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നും കുടുംബം പറയുന്നു.

ALSO READ: വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക