റിയാദ്: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി അറേബ്യയിൽ ഗംഭീര വരവേൽപ്. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ അൽ നസർ ക്ലബ് സൗദിയുടെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരത്തെ അവതരിപ്പിച്ചു.
|
പാർക്ക് സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിലേക്കാണ് യെല്ലൊ ആൻഡ് ബ്ലൂ ജേഴ്സി ധരിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊയെത്തിയത്. അൽ നസറിന്റെ സ്വന്തം സിആർ7 ആയി സ്റ്റേഡിയം ആർത്തിരമ്പി.
യൂറോപ്പിലെ തന്റെ ജോലി പൂർത്തിയായെന്നും നേടാനുള്ളതെല്ലാം സ്വന്തമാക്കിയെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. അൽ നസറിലേക്കുള്ള വരവ് തനിക്ക് അഭിമാനം നൽകുന്ന ഒന്നാണ്. പുതിയ തലമുറയുടെ ഫുട്ബോളിനോടുള്ള കാഴ്ചപ്പാട് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് യൂറോപ്പിൽ നിന്നും, ബ്രസീൽ, അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും അവസരമുണ്ടായിരുന്നു. പക്ഷെ ഞാൻ വാക്ക് നൽകിയത് അൽ നസറിന് മാത്രമായിരുന്നു. എനിക്ക് എന്താണ് വേണ്ടത് വേണ്ടാത്തതെന്ന് കൃത്യമായി അറിയാം- ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
ആദ്യമായി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ റിയാദിലെ മർസൂൽ പാർക്ക് സ്റ്റേ!ഡിയത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഭാര്യ ജോർജിന റോഡ്രിഗസിനെയും മക്കളെയും ഒപ്പം കൂട്ടിയിരുന്നു.
സൗദി അറേബ്യയിൽ കളിച്ചുകൊണ്ട് എന്റെ കരിയർ അവസാനിപ്പിക്കുകയാണ് എന്നു പറയാനാകില്ല. അതുകൊണ്ടാണു മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നത്. ആളുകൾ എന്തു പറയുന്നുവെന്നതു !ഞാൻ കാര്യമാക്കുന്നില്ല. എന്റെ തീരുമാനത്തിൽ ഞാൻ സന്തോഷിക്കുന്നു. സൗദിയിലെ ലീഗ് മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതു വാശിയേറിയതാണെന്ന് അറിയാം-– റൊണാൾഡോ പറഞ്ഞു.



