29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ഭക്ഷ്യവിഷബാധയെ തുടർന്ന് 19കാരി മരിച്ചു

ഭക്ഷ്യ വിഷബാധയെ തുടർന്ന് 19കാരി മരിച്ചു. കാസർകോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ ഒന്നിന് ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ജുശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ​ഗുരുതരമായതോടെ മം​ഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അട്കത്ത് ബെയിലിൽ പ്രവർത്തിക്കുന്ന അൽ റൊമാൻസിയ ഹോട്ടലിൽ നിന്നാണ് പെൺകുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു പറഞ്ഞു. പെൺകുട്ടിക്കൊപ്പം കുഴിമന്തി കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി എംഎൽഎ കൂട്ടിച്ചേർത്തു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement