യുഎഇയിൽ ഉടനീളം കനത്ത മഴ. ദുബയിലും ഷാർജയിലും കാഴ്ച മങ്ങിയതോടെ വാഹനഗതാഗതം അടക്കം പതുക്കെയാണ് നീങ്ങിയത്. ദുബയിൽ മഴയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
|
സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കണം, കൃത്യവും സുരക്ഷിതവുമായ സാഹചര്യങ്ങളിലല്ലാതെ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കു, മഴയിൽ യാത്ര പുറപ്പെടുന്നതിനു മുമ്പായി വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിക്കണം, മഴയത്ത് വാഹനമോടിക്കുമ്പോൾ ഇതരവാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം എന്നും നിർദേശത്തിൽ പറയുന്നു.
റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടു. അമിത വേഗതയിൽ വാഹനമോടിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് നിർദേശിച്ചിട്ടുണ്ട്. മലകളിലും താഴ് വരകളിലും അരുവികളിലും പോവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികളൊക്കെ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



