ജിദ്ദ: ഫുട്ബോൾ ഫ്രണ്ട്ഷിപ് കൂട്ടായ്മ ചാരിറ്റി പ്രവർത്തങ്ങളുടെ ധനശേഖരണാർഥം സമാ യുനൈറ്റഡ് ട്രേഡിങ് കമ്പനിയുമായി ചേർന്ന് സോക്കർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തുടർച്ചയായ രണ്ട് വെള്ളിയാഴ്ചകളിൽ നടത്തുന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് ജനുവരി പതിമൂന്നിന് ജിദ്ദ ശബാബിയ സ്റ്റേഡിയത്തിൽ തുടക്കമാവും.
|
ഇതിനോടനുബന്ധിച്ച് ഫിക്സചർ റിലീസ് ഷറഫിയ ഇമ്പീരിയൽ ഹോട്ടലിൽ വച്ച് നടന്നു. ടൂർണമെന്റ് മുഖ്യ പ്രായോജകരായ സമാ യുനൈറ്റഡ് ട്രേഡിങ് കമ്പനി പ്രധിനിധി റസാക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാബ്ര ഉദഘാടനം ചെയ്തു. ഷാഹുൽ ഹമീദ് പുളിക്കൽ സ്വഗതവും ഇസ്ഹാക് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. നിഷാബ് വയനാട്,സാഹിർ നെല്ലിക്കുത്, ശരീഫ് കാണാമംഗലം, ശിഹാബ് പറവൂർ, ഫാറൂഖ് സമാഹ, അഷ്ഫാർ നരിപ്പറ്റ, സഹീർ പുത്തൻ,സഹുർ കുറുപ്പത്ത് തുടങ്ങിയവർ സംസാരിച്ചു
സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ ഇരുപതിന് ജിദ്ദ ശബാബിയ സ്റ്റേഡിയത്തിൽ നടത്തും. സീനിയർ മത്സരങ്ങളിൽ ബ്രദേർസ് ഷൂസ് കോർണർ ഖാലിദ് ബ്നു വലീദ് എഫ് സി, അറീന പുളിക്കൽ ഇത്തിഹാദ്, ടൗൺ ടീം ഷറഫിയ, ബാഹി ബർഗർ ബി ഫ് സി ജിദ്ദ, പിക്കർഡോ സാമിർ ലയൺ സ്റ്റാർട്ട് ഫ് സി ജിദ്ദ, മുസ്തച് സലൂൺ പേൾ സിൻഡികേറ്റ് ഫ് സി ജിദ്ദ, ഇ ട്രിപ്പ് ചുങ്കത്തറ, ജിദ്ദ ഇലവൻ ഫൈസലിയ ഫ് സി തുടങ്ങിയ പ്രമുഖ എട്ട് ടീമുകളും പഴയകാല താരങ്ങൾ പങ്കെടുക്കുന്ന വെറ്ററൻസ് മൽസരങ്ങളിൽ ഖാലിദ് ബ്നു വലീദ് ഫ് സി, എസ് പി എൽ അമിഗോസ് എഫ് സി, എഷ്യൻ ടൈംസ് ഷറഫിയ ജിദ്ദ, ഷീറ ലതീൻ ബാക്സ് ഫ് സി തുടങ്ങിയ നാല് ടീമുകളും വളർന്നു വരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബദർ അൽ തമാം, കഹ്‌ത്താനി ടയർസ് ജിദ്ദ, അമിഗോസ്, ഗാലക്സി ഇലവൻ തുടങ്ങിയ ജൂനിയർ ടീമുകളെയും പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
സൗദിയിലെയും നാട്ടിലെയും പ്രഗത്ഭ കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് രാത്രി 8ന് ആരംഭിക്കും. സീനിയർ മത്സരത്തിലെ വിന്നേഴ്സിന് ഷറഫിയ ട്രെഡിങ് നൽകുന്ന 3001 റിയാൽ പ്രൈസ് മണിയും പവർ ഹൗസ് നൽകുന്ന പടുകൂറ്റൻ ട്രോഫിയും റണ്ണേഴ്‌സിന്ന് യൂറോ ഗൾഫ് ലോജിസ്റ്റിക് നൽകുന്ന 1501 റിയാൽ പ്രൈസ് മണിയും അയ്മൻ ട്രാവൽ കൺസൽടന്റ് ഷറഫിയ നൽകുന്ന ട്രോഫിയും നൽകുന്നതാണ്.
വെറ്ററൻസ് മത്സരത്തിലെ വിജയികൾക്ക് പീജിയൻ കാർഗോ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ് കൂട്ടായ്മ നൽകുന്ന 1001 റിയാൽ പ്രൈസ് മണിയും റണ്ണേഴ്സിന്ന് റീഗൾ മാൾ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ് കൂട്ടായ്മ നൽകുന്ന 501 റിയാൽ പ്രൈസ് മണിയും നൽകുന്നതാണ്.
ജൂനിയർ മത്സരത്തിലെ വിജയികൾക്ക് ഇമ്പീരിയൽ ഹോട്ടൽ നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ് കൂട്ടായ്മ നൽകുന്ന 1001 റിയാൽ പ്രൈസ് മണിയും റണ്ണേഴ്‌സിന്ന് തുറായ മെഡിക്കൽസ് നൽകുന്ന ട്രോഫിയും ജിദ്ദ ഫ്രണ്ട്ഷിപ് കൂട്ടായ്മ നൽകുന്ന 501 റിയാൽ പ്രൈസ് മണിയും നൽകുന്നതാണ്.
ടൂർണമെന്റിലെ ബെസ്റ്റ് പ്ലയർക്ക് സ്മാർട്ട് ലുക്ക് നൽകുന്ന ട്രോഫിയും ബെസ്റ്റ് കീപ്പർക്ക് റോളക്സ് കാർഗോ നൽകുന്ന ട്രോഫിയും നൽകും. ടൂർണമെന്റിനോടാനുബന്തിച്ഛ് സമ്മാന കൂപ്പണും പുറത്തിറക്കിയിട്ടുണ്ട്. 20ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളാവുന്ന പത്തു പേർക്ക് വൺ ടൂ ത്രീ ഷോപ്പിംഗ് മാളും ഏഷ്യൻ ടൈമ്സ് ഷറഫിയയും നൽകുന്ന ആകർഷകമായ സമ്മാനങ്ങളും നൽകും. ഫുട്ബാളിലൂടെ ചാരിറ്റി എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



