22
Jan 2023
Wed
22 Jan 2023 Wed

യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ ‘വിൻ ഹാഫ് എ മില്യൺ ദിർഹംസ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ്‌ ജേതാക്കളെ തിരഞ്ഞെടുത്തു. ഷാർജ മുവൈലയിലെ സഫാരി മാളിൽ ജനുവരി 16നായിരുന്നു നറുക്കെടുപ്പ്. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധികളായ ഹംദ അൽ സുവൈദി, ബദരിയ മുഹമ്മദ്‌, സഫാരി മാനേജ്മന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിധീഷ് മാത്യു (കൂപ്പൺ നമ്പർ HMD200442817)ഒന്നാം സമ്മാനവും പ്രതീപ് തൊട്ടിപ്പള്ളിയാലിൽ (കൂപ്പൺ നമ്പർ HMD200108578) രണ്ടാം സമ്മാനവും സൈജു തോമസ് മാത്യൂ (കൂപ്പൺ നമ്പർ HMD200147062)മൂന്നാം സമ്മാനവും കരസ്ഥമാക്കി.

ഒന്നാം സമ്മാന വിജയിക്ക് 50,000 ദിർഹവും രണ്ടാം സമ്മാന വിജയിക്ക് 30,000 ദിർഹവും മൂന്നാം സമ്മാന വിജയിക്ക് 20,000 ദിർഹവുമാണ് സമ്മാനമായി ലഭിക്കുക.

സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്നും 50 ദിർഹംസിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി മൈ സഫാരി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നാണ്‌ ഭാഗ്യശാലികളെ കണ്ടെത്തിയത്. 2022 സെപ്തംബർ 26ന് ആരംഭിച്ച മെഗാ പ്രമോഷനിലൂടെ 15 ഭാഗ്യശാലികൾക്ക്‌ ആകെ 500,000 ദിർഹമാണ്‌ സമ്മാനമായി നൽകുന്നത്.. മൂന്നാമത്തെ നറുക്കെടുപ്പ് 06.03.2023 ന് നടക്കും.