22
Jan 2023
Sat
22 Jan 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പഴകിയ മാംസം വാങ്ങുന്ന ഹോട്ടലുകളുടെ പട്ടികയെന്ന നിലയിൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട ഹോട്ടലുകളുടെ പട്ടികയ്‌ക്കെതിരേ ആരോപണം. പല ഹോട്ടലുകളും ഒഴിവാക്കിയാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തി വൈരാഗ്യം തീർക്കാൻ ആവരുത് ഹോട്ടൽ പരിശോധന. സെക്രട്ടറി പുറത്തു വിട്ടതും തെറ്റായ ലിസ്റ്റാണ്. പഴകിയ ഇറച്ചി പിടികൂടിയതിന്റെ രേഖകൾ പുറത്ത് വിടണമെന്നും മുൻപ് പുറത്ത് വിട്ട രേഖകൾ അപൂർണ്ണമാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

പഴകിയ ചിക്കൻ വാങ്ങിയ ഹോട്ടലുകളുടെ പേര് പുറത്തുവിട്ട വിഷയത്തിൽ കളമശേരി നഗരസഭയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ അറിയിച്ചു. നഗരസഭ കൃത്യവിലോപം ആണ് കാണിച്ചത്. ഹൈക്കോടതിയിൽ ?ഹർജി നൽകാനാണ് തീരുമാനം. ഹോട്ടലുകളുടെ പേര് പുറത്ത് വിട്ട നഗരസഭയുടെ നടപടി ഗൂഢലക്ഷ്യം മുന്നിൽക്കണ്ടാണ്.

നഗരസഭയ്ക്ക് എതിരെ ആരോപണം വരുമ്പോഴാണ് അവർ പരിശോധന നടത്തുന്നത്. പല ഹോട്ടലുകളും 2021 ൽ ആണ് മാംസം വാങ്ങിയത്. വീഴ്ച കണ്ടെത്തിയാൽ നഗരസഭക്ക് നടപടി എടുക്കാമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജയപാൽ വ്യക്തമാക്കി. കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ പുറത്തുവന്നിരുന്നു.

ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ പിടികൂടിയത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. പല ഹോട്ടലുകളും ഒഴിവാക്കിയാണ് ലിസ്റ്റ് പുറത്ത് വിട്ടതെന്നാണ് ഇപ്പോൾ പ്രതിപക്ഷം ആരോപിക്കുന്നത്.