22
Jan 2023
Sun
22 Jan 2023 Sun

കോ​ഴി​ക്കോ​ട്: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ഗു​ജ​റാ​ത്തി​ലെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട് ചെ​യ്ത ക്രൂ​ര​ത​യും നെ​റി​കേ​ടും അ​നീ​തി​യും തു​റ​ന്നു​കാ​ട്ടു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്ററി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് മോ​ദി​യും ബി.​ജെ.​പി​യും സ​ത്യം മു​ഴു​വ​നും പു​റ​ത്തു​വ​രു​ന്ന​ത് ഭ​യ​പ്പെ​ടു​ന്നു എ​ന്ന​തിന്റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2002ഫെ​ബ്രു​വ​രി​യി​ൽ തു​ട​ക്ക​മി​ട്ട ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ വം​ശ​ഹ​ത്യ​യു​ടെ ഘോ​ര​മു​ഖ​ങ്ങ​ൾ അ​നാ​വൃ​ത​മാ​ക്കു​ന്ന ബി.​ബി.​സി ഡോ​ക്യൂ​മെ​ൻ​റ​റി ഇ​ന്ത്യാ രാ​ജ്യ​ത്തെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യെ​യോ അ​ല്ല, മ​റി​ച്ച് ന​രേ​ന്ദ്ര​മോ​ദി എ​ന്ന ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​കിന്റെ കൊ​ടും​ക്രൂ​ര​ത​ക​ളെ​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോ​ദി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​രു​ന്ന​തോ​ടെ രാ​ഷ്ട്രീ​യ​മാ​യി വ​ൻ തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന ഭീ​തി​യാ​ണ് ആ​വി​ഷ്കാ​ര–​അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തിന്റെ ക​ട​ക്ക് ക​ത്തി​വയ്ക്കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ േപ്ര​രി​പ്പി​ക്കു​ന്ന​ത്. വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വച്ച ന്യാ​യ​ങ്ങ​ൾ ബാ​ലി​ശ​വും യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തു​മാ​ണ്.

പ്ര​തി​ക്കൂ​ട്ടി​ൽ മോ​ദി​യും അ​ദ്ദേ​ഹ​ത്തിെ​ൻ​റ രാ​ഷ​ട്രീ​യ പ്ര​ചോ​ദ​നേ​സ്രാ​ത​സ്സാ​യ ആ​ർ.​എ​സ്.​എ​സു​മാ​ണ്. മോ​ദി​യും സം​ഘ്പ​രി​വാ​റും എ​ത്ര നി​ഷേ​ധി​ച്ചാ​ലും ശ​രി, ഈ ​രാ​ജ്യം നി​ല നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളം ഡോ​ക്യുമെ​ൻ​റ​റി തു​റ​ന്നു​കാ​ട്ടി​യ സ​ത്യ​ങ്ങ​ൾ കാ​ലം വി​ളി​ച്ചു​പ​റ​യു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ഒ​രു വി​ചാ​ര​ണ നേ​രി​ടാ​തെ ര​ക്ഷ​പ്പെ​ടാ​മെ​ന്ന​ത് മോ​ദി​യു​ടെ വ്യാ​മോ​ഹം മാ​ത്ര​മാണെന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.