23
Jan 2023
Wed
23 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടൻ: സംഘ്പരിവാരിന്റെയും കേന്ദ്രസർക്കാരിന്റെയും കടുത്ത എതിർപ്പ് നിലനിൽക്കെ നരേന്ദ്രമോദിയെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും പുറത്തിറക്കി ബിബി.സി ചാനൽ. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് സംപ്രേക്ഷണം ചെയ്തത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും അവയെ വേട്ടയാടുന്നതുമെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും ഇന്ത്യയിൽ ലഭ്യമല്ല.