ഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. തീരമേഖലയ്ക്ക് 6000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ അറിയിച്ചു. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
|
കാര്‍ഷിക മേഖല
കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഏകജാലക പദ്ധതി രൂപീകരിക്കും. ഹൈദരാബാദില്‍ ശ്രീ അന്ന ഗവേഷക കേന്ദ്രം ആരംഭിക്കും. കാര്‍ഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും. ശ്രീ അന്ന പദ്ധതി നടപ്പിലാക്കും.പിഎം മത്സ്യ യോജനയ്ക്ക് അധിക തുക വകയിരുത്തി. സഹകരണം വഴി സമൃദ്ധി എന്നതാണ് സര്‍ക്കാര്‍ നിലപാട്. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കും. ഒപ്പം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക കൂടി ലക്ഷ്യം വയ്ക്കുന്നു.കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും. കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് വരും.രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്ത്തുംകാര്ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്.അരിവാള്‍ രോഗം നിര്‍മ്മാര്‍ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഇന്ത്യയെ മില്ലറ്റ് ഹബ്ബാക്കും. രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിത്തുകള്‍ രാജ്യത്ത് എത്തിക്കുമെന്നും കൃഷിക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖല
നഴ്സിങ് കോളജുകളുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്. 2014 മുതല്‍ 157 മെഡിക്കല്‍ കോളജുകളാണ് സ്ഥാപിച്ചത്. ഇവയ്ക്കൊപ്പം എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്സിങ് കോളജുകള്‍ സ്ഥാപിക്കും.
ഏകലവ്യ സ്കൂളുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാന്‍ സഹായം നല്‍കും.അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലത്തിന് രൂപം നല്‍കും. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം ഏകലവ്യ സ്കൂളുകളിലേക്ക് 38,800 അധ്യാപകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് 740 ഏകലവ്യ സ്കൂളുകളില്‍ സപ്പോര്‍ട്ട് സ്റ്റാഫിനെയും നിയമിക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ദേശീയ ഡിജിറ്റല്‍ ലേണിംഗ് ലൈബ്രറി സ്ഥാപിക്കും. ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതിനായി സഹായം നല്‍കും. പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പുസ്തകങ്ങള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.



