|
അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എന്‍ജിനില്‍ നിന്നു തീ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം അബുദാബി വിമാനത്താവളത്തില്‍ തിരികെ ഇറക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് എന്‍ജിനുകളില്‍ ഒന്നില്‍ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 348 വിമാനമാണ് തിരിച്ചിറക്കിയത്. മൊത്തം 184 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ ഉണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



