22
Feb 2023
Sun
22 Feb 2023 Sun

റേവ: 16കാരൻ 58കാരിയെ ബലാൽസം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. ഹനുമാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈലാഷ്പുരി ​ഗ്രാമത്തിൽ ജനുവരി 30നാണ് ക്രൂരകൃത്യം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരയുടെ വായിൽ പ്ലാസ്റ്റിക് കവറും തുണിയും കുത്തിത്തിരുകി വച്ച ശേഷം ഇവരെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു പ്രതി. ബലാൽസം​ഗം ചെറുത്തതോടെ പ്രതി അരിവാളിന്റെ വശംകൊണ്ട് ഇവരുടെ തലയിലും ശരീരത്തിന്റെ മറ്റിടങ്ങളിലും ഇടിച്ചു. ബലാൽസം​​ഗശേഷം സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ കമ്പുകുത്തിയിറക്കുകയും ചെയ്തു.

രണ്ടുവർഷം മുമ്പ് പ്രതി കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പക തീർക്കാനാണ് 16കാരൻ ഇവരെ ബലാൽസം​ഗശേഷം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശേഷം സ്ത്രീയുടെ വീട്ടിൽ നിന്ന് 1000 രൂപയും ആഭരണങ്ങളും എടുത്തശേഷമാണ് പ്രതി രക്ഷപ്പെട്ടത്.

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംശയത്തെ തുടർന്നാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. പൂർവവൈരാ​ഗ്യമാണ് കൊലപാതകകാരണമെന്ന് പ്രതി മൊഴി നൽകി. ചെയ്യാത്ത കുറ്റത്തിന് തന്നെ മോഷണക്കാരനാക്കുകയും ​ഗ്രാമത്തിൽ തനിക്ക് മാനക്കേട് വരുത്തുകയും ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതിയെ ​ജുവൈൽ ഹോമിലടച്ചു.