ജയ്പൂര്‍: കെട്ടുപൊട്ടിച്ചോടിയ ഒട്ടകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ കഴുത്ത് കടിച്ചെടുത്ത് ഒട്ടകം. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് അപൂര്‍വ്വ സംഭവം. സൊഹനാരം നായക്കാണ് ഒട്ടകത്തിന്റെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്ത്. മറ്റൊരു ഒട്ടകം വഴിയിലൂടെ പോവുന്നത് കണ്ട് ഒട്ടകം കെട്ടുപൊട്ടിച്ച് ഓടുകയായിരുന്നു.
|
ഒട്ടകത്തെ നിയന്ത്രിക്കാനെത്തിയ സൊഹനാരം നായിക്കിനെ ഒട്ടകം രണ്ട് തവണ മുകളിലേക്ക് എടുത്ത് വലിച്ചെറിയുകയായിരുന്നു. വലിച്ചെറിയുന്നതിനിടയ്ക്ക് സൊഹനാരം നായിക്കിന്റെ തല വേര്‍പ്പെടുകയായിരുന്നു. വേര്‍പ്പെട്ട തലയാണ് ഒട്ടകം കടിച്ചെടുത്തതെന്നും ഒട്ടകം തന്നെ തല കടിച്ചെടുത്ത് വലിച്ചെറിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ തല ഒട്ടകം തിന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ അക്രമാസ്കതനായ ഒട്ടകത്തെ നാട്ടുകാര്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പോലിസ് അറിയിച്ചു.



