തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ നിലംപൊത്തിയ കെട്ടിടത്തിന്റെ അടിയില്‍ കുടുങ്ങിക്കിടന്ന 11കാരനെയും മധ്യവയസ്‌കനെയും 120 മണിക്കൂറിനു ശേഷം ജീവനോടെ പുറത്തെടുത്തു. യുഎഇയില്‍ നിന്നുള്ള സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ടീമാണ് 11കാരനെയും അമ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളയാളെയും കെട്ടിടത്തിന്റെ അടിയില്‍ നിന്ന് കണ്ടെടുത്തത്.
|
കഹറമന്‍മരാസ് പ്രവിശ്യയില്‍ നിന്ന് മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇരുവരെയും സംഘം പുറത്തെടുത്തത്. ഇരുവര്‍ക്കും അടിയന്തരവൈദ്യ ചികില്‍സ ലഭ്യമാക്കി.
ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോള്‍ തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ 24000 കടന്നു. തുര്‍ക്കിയില്‍ പരിക്കേറ്റ് 75,523 പേരും സിറിയയില്‍ 5245 പേരും ചികിത്സയിലാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായി പുറത്തെടുക്കാനാകാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പൂര്‍ണമായി വ്യക്തമല്ല.



