15
Feb 2023
Tue
15 Feb 2023 Tue

ദമ്മാം. തിരുവനന്തപുരം സ്വദേശി സൗദിയിലെ ദമ്മാമില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം ചുള്ളാളം ഊരമോന്‍ പുറത്ത് വീട്ടില്‍ പരേതനായ മൊയ്തീന്‍ കുഞ്ഞ് അബ്ബാസലിയുടെയും ശരീഫാ ബീവിയുടെയും മകന്‍ അന്‍വര്‍ ഹുസയ്ന്‍ സഖാഫി ആണ് മരിച്ചത്. ഭാര്യ: റഹ്‌മത് ബീവി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്മാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ മറവുചെയ്യും. ഐസിഎഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ തോട്ടട, ഹാരിസ് ജൗഹരി, സക്കീര്‍ മാന്നാര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക