യുഎഇയിലെ മലയാളി പണ്ഡിതനായ ആര്‍ വി അലി മുസ്‌ലിയാർ അന്തരിച്ചു.78 വയസായിരുന്നു. ശനിയാഴ്ച നോമ്പ് തുറന്ന് പള്ളിയില്‍ പോയി നമസ്കരിച്ച് വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
|
നാല്പത്തിയഞ്ച് വർഷം അജ്മാനിലെ മതകാര്യ വകുപ്പില്‍ ജോലി ചെയ്ത് അടുത്തിടെയാണ് വിരമിച്ചത്.
തൃശൂർ കേച്ചേരി സ്വദേശിയാണ്.1977ൽ കപ്പൽ മാർഗമാണ് അലി മുസ്‌ലിയാർ യുഎഇയിൽ എത്തുന്നത്. അജ്മാനിലെ നാസർ സുവൈദി മദ്രസയുടെയും ഇമാം നവവി മദ്രസയുടെയും രക്ഷാധികാരിയാണ്.
തൃശൂർ ജില്ലാ അജ്മാൻ കെ.എം.സി.സി പ്രസിഡന്റ് ആയും അജ്മാൻ സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രെസിഡന്റായും മത കാര്യങ്ങളിൽ ഉപദേശകനായും പ്രവർത്തിച്ചിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്‌ലിയാർ. ഇമാറാത്തിലെ പ്രവാസികളുടെ ആത്മീയ ഉപദേഷ്ടാവും ദുആ മജ്‌ലിസുകളിലെ മുഖ്യ സാനിധ്യവുമായിരുന്നു.
മത-സാംസ്‌കാരിക-സംഘടനാ രംഗങ്ങളിൽ നിരവധി പദവികൾ വഹിച്ചിരുന്നു.
യുഎഇ വാഫി അലുംനി വർക്കിങ് സെക്രട്ടറി ഫുളൈൽ വാഫി അബൂദബി, ഉനൈസ്(എമിറേറ്റ്‌സ് എയർലൈൻ), നിയാസ്(അബൂദബി ഹെൽത്ത് ടിപ്പാർട്ടമെന്റ്), റഫീദ, റഹീല എന്നിവർ മക്കളാണ്. ഭാര്യ; മറിയം. മയ്യത്ത് അജ്മാൻ ജർഫ് ഖബർ സ്ഥാനിൽ മാറാവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.



