23
Feb 2023
Mon
23 Feb 2023 Mon

സുള്ള്യ: കേരള കര്‍ണാടക അതിര്‍ത്തിയായ സുള്ള്യ കടമ്പയില്‍ കാട്ടാനയുടെ അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പാല്‍ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലര്‍ച്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേരെടുക പാല്‍ സൊസൈറ്റിയിലെ ജീവനക്കാരാണ് ഇരുവരും. രഞ്ജിതയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

 

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനയെത്തിയത്. പ്രദേശത്തെ 301 കോളനിയില്‍ ഒരു വീട് കാട്ടാന തകര്‍ത്തു. കോളനി നിവാസിയായ എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് തകര്‍ത്തത്. ചില്ലികൊമ്പന്‍ എന്ന ഒറ്റയാനാണ് നാശം ഉണ്ടാക്കിയത്.

വീട്ടുകാര്‍ ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപത്ത് നിന്ന് മാറിയെങ്കിലും ചില്ലികൊമ്പന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് നില ഉറപ്പിച്ചിരിക്കുകയാണ്.