21
Feb 2023
Fri
21 Feb 2023 Fri

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ മകനും ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ രോഹന്‍ ജെയ്റ്റലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുവതി. ബിസിസിഐക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ജോത്സനാ സഹാനി എന്ന യുവതി പരാതി വെളിപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നും ഈ വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഹന്‍ ജെയ്റ്റലിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ ഭാര്യ മെഹ്‌റുന്നീസയും തന്നെ നിരവധി തവണ ഭീഷണിപ്പെടുത്തി. അജ്ഞാതരായ ആളുകള്‍ റോഡില്‍ വച്ച് തന്നെ രണ്ട് തവണ ഭീഷണിപ്പെടുത്തി. രോഹന്‍ ജെയ്റ്റ്‌ലിയുമായുള്ള ബന്ധം പുറത്തറിയിച്ചാല്‍ ആസിഡ് ആക്രമണം നടത്തുമെന്നും കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ടുകള്‍ ജെയ്റ്റലി സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. തനിക്ക് വേണ്ടി മുറികള്‍ എടുത്തതും ഈ തുക ഉപയോഗിച്ചാണ്. ജെയ്റ്റലിക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് ക്രിക്കറ്റ് അസോസിയേഷനില്‍ അംഗങ്ങളാക്കുന്നത്. അസോസിയേഷനില്‍ വന്‍ അഴിമതികള്‍ നടക്കുന്നുണ്ടെന്നും അവര്‍ ഇമെയിലില്‍ വ്യക്തമാക്കി.