24
Feb 2023
Sun
24 Feb 2023 Sun

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ നിര്‍ത്തിയിട്ട ബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായി. കേസിലെ രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് പിടിയിലായത്. ഇയാളെ സേലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്.. സംഭവത്തിനുശേഷം ഭക്ഷണം പാഴ്‌സല്‍ വാങ്ങി നല്‍കി യുവതിയെ ഇയാള്‍ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഇറക്കിവിട്ടിരുന്നു. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും സിറ്റിയിലെ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ 2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാര്‍. 2021 ജൂലൈ 21നാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് പീഡനത്തിനിരയാകുന്നത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശിയായ ഗോപീഷ,് പത്താംമൈല്‍ സ്വദേശിയായ മുഹമ്മദ് ഷമീര്‍ എന്നിവരെ പോലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാം പ്രതിയായ പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.