|
മുംബൈ: ഉത്തരേന്ത്യയിലെ ഹിന്ദുക്കൾക്കിടയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഹോളി. പൊതുവേ ഹിന്ദുക്കൾ ആണ് ആഘോഷിക്കാറുള്ളതെങ്കിലും സമ്മിശ്രമായി താമസിക്കുന്ന പ്രദേശങ്ങളിലെ മുസ്ലിംകളും ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ, ആരാധനയെ ബാധിക്കും എന്നതിനാൽ ചില മുസ്ലിംകൾ നിറംതേക്കുന്നതിനോട് യോജിക്കാറില്ല. അവർ അകന്നുനിൽക്കാറാണ് പതിവ്. ഇതിന്റെ പേരിൽ ഓരോ ഹോളി ആഘോഷസമയത്തും ചെറിയ തോതിലെങ്കിലും വർഗീയ ചായ് വുള്ള അസ്വാരസ്യങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
എന്നാൽ, ഇക്കുറി ഹോളി ആഘോഷത്തിന്റെ ഭാഗമായി മുഖത്ത് ചായം തേച്ച ഹിന്ദു പെൺകുട്ടിയെ പർദയിട്ട മുസ്ലിം പെൺകുട്ടിയാക്കി മാറ്റി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരിക്കുകയാണ് സംഘ്പരിവാർ ഐ.ഡികൾ. ഹോളി ആഘോഷിക്കുന്ന മുസ്ലിം പെൺകുട്ടി എന്ന കാപ്ഷനോടെയുള്ള ചിത്രത്തിന്റെ സത്യാവസ്ഥ വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറാണ് കണ്ടുപിടിച്ചത്.
പ്രഖ്യാപിത ഹിന്ദുവാണെന്ന് പ്രൊഫൈലിൽ പ്രഖ്യാപിച്ച സോഫ്റ്റ് വെയർ ഡെവലപ്പറായ അഭിഷേക് സിംഗാണ് ഈ തിരിമറി നടത്തിയത്.ഇക്കാര്യം നിങ്ങളുടെ ഗുഡ്ഗാവിലെ കമ്പനിക്ക് ഫോർവേഡ് ചെയ്താലോ എന്നാണ് മുഹമ്മദ് സുബൈർ അഭിഷേകിനോട് ട്വിറ്ററിൽ ചോദിക്കുന്നത്. ഹോളി മതേതര ആഘോഷമാണ് എന്ന് വാദിക്കാനായി അഭിഷേകിന്റെ വ്യാജ ചിത്രം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
Hello @only_abhishek Should I share this tweet of yours to your company in Gurgaon? pic.twitter.com/Jya8p5MB0O
— Mohammed Zubair (@zoo_bear) March 8, 2023





