21
Mar 2023
Fri
21 Mar 2023 Fri

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് പരാജയം. ശക്തരായ അല്‍ ഇത്തിഹാദിനെതിരേ ഒരു ഗോളിനാണ് അല്‍ നസറിന്റെ പരാജയം. പരാജയത്തോടെ അല്‍ നസറിന്റെ ലീഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ബ്രസീലിയന്‍ താരം റൊമാരിന്‍ഹോയാണ് 80ാം മിനിറ്റില്‍ അല്‍ ഇത്തിഹാദിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ഇത്തിഹാദ് ഒന്നാം സ്ഥാനത്തേക്ക് കയറി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തിളങ്ങാനായില്ല. ശരാശരി മാത്രമായിരുന്നു താരത്തിന്റെ പ്രകടനം. അവസാന നിമിഷങ്ങളില്‍ ലഭിച്ച റൊണാള്‍ഡോയുടെ ഒരു മികച്ച അവസരം ഇത്തിഹാദ് ഗോള്‍ കീപ്പര്‍ തടുത്തിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>