16
Apr 2023
Mon
16 Apr 2023 Mon

മാനന്തവാടി: വയനാട്ടില്‍ ചികില്‍സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ഡോക്ടറെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കുഞ്ഞിനെ ചികില്‍സിക്കുന്നതില്‍ ഡോക്ടര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ കുഞ്ഞാണ് മാര്‍ച്ച് 22ന് മരിച്ചത്. ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാതെ മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.മുമ്പ് ചികില്‍സിച്ച വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും കാരക്കാമല കേന്ദ്രത്തിലും കുഞ്ഞിന് വേണ്ട ചികില്‍സ നല്‍കിയില്ലെന്ന് പരാതിയുണ്ട്. ന്യുമോണിയയും പോഷകാഹാരകുറവുമായിരുന്നു മരണകാരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>