02
Apr 2023
Wed
02 Apr 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത നിര്‍മാണം നടത്തിയ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ പൊളിച്ച് മാറ്റി. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലാണ് സംഭവം.വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ആദിവാസി കോളനിയില്‍ ഉള്‍പ്പെടുന്ന പള്ളികള്‍ പൊളിച്ച് മാറ്റിയത്. ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നിവയാണ് പൊളിച്ചത്. ഇവയില്‍ ഒന്ന് 1974 ലാണ് പണി കഴിപ്പിച്ചത്, 2020 ല്‍ പള്ളികള്‍ക്കും സമീപത്തെ ഏതാനും ഗാരേജുകള്‍ക്കും സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.
എന്നാല്‍ നടപടിക്കെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ മണിപ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് നിര്‍മ്മിച്ചതെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ നല്‍കാന്‍ പള്ളികള്‍ പരാജയപ്പെട്ടോതോടെ ഈ വര്‍ഷം ഏപ്രില്‍ 4 ന് ഹൈക്കോടതി തല്‍സ്ഥിതി ഉത്തരവ് റദ്ദാക്കി. അതേസമയം സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല പള്ളികള്‍ നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ നടപടി തെറ്റായി പോയെന്നും വൈദികര്‍ പ്രതികരിച്ചു.