21
Apr 2023
Mon
21 Apr 2023 Mon

റിയാദ്: സൗദിയില്‍ നിന്നു വരികയും പോവുകയും ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി സക്കാത്ത്, ടാക്‌സ് ആന്റി കസ്റ്റംസ് അതോറിറ്റി. 60,000 റിയാലോ അതിലധികമോ മൂല്യമുള്ള വസ്തുക്കളോ കൈവശമുള്ള യാത്രക്കാര്‍ സൗദിയിലേക്ക് വരുമ്പോഴും പോകുമ്പോഴും കസ്റ്റംസ് അതോറിറ്റിയില്‍ നിന്ന് അനുമതി തേടണമെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയതോ ഉപയോഗിച്ചതോ ധരിക്കുന്നതോ ആയ ആഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍, വിദേശകറന്‍സികള്‍ എന്നിവയുടെ മൂല്യം 60,000 റിയാലില്‍ കൂടിയാലാണ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കേണ്ടത്.
വ്യവസ്ഥ പാലിക്കാതെ പിടിക്കപ്പെട്ടാല്‍ വസ്തുവിന്റെ മൂല്യത്തിന്റെ 25 ശതമാനം പിഴയായി ഒടുക്കേണ്ടിവരും. ആവര്‍ത്തിച്ചാല്‍ 50 ശതമാനമാണ് പിഴ. അതേസമയം കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുന്നതാണെങ്കില്‍ ഇവ മുഴുവന്‍ കണ്ടുകെട്ടുകയും പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുകയും ചെയ്യും.

സക്കാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ അപ്ലിക്കേഷന്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ആണ് ഇതുസംബന്ധിച്ച ഡിക്ലറേഷന്‍ നടത്തേണ്ടത്. വരുമ്പോഴും പോകുമ്പോഴും വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകളുമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.