07
Jun 2026
Sun
07 Jun 2026 Sun
Kondotty Jeddah Center programme at Jeddah

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പകര്‍ന്നു കിട്ടിയ സന്ദേശം ജീവിതത്തിന്റെ സമഗ്ര മേഖലയിലും പ്രതിഫലിപിച്ച് ഹാജ്ജിമാര്‍ സമകാലീന മനുഷ്യ സമൂഹത്തിന് മാതൃകയാകണമെന്ന് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ. പ്രവാചകന്‍ ഇബ്രാഹിം (അ), ഇസ്മായില്‍ (അ), ഹാജര്‍ ബീവി എന്നിവരുടെ വിശ്വാസവും സമര്‍പ്പണവും ത്യാഗവും പ്രതീക്ഷയും വിശ്വാസികള്‍ക്ക് കരുത്താകണം. പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അറഫാ സംഘമത്തില്‍ പ്രഖ്യാപിച്ച സന്ദേശങ്ങള്‍ മുറുകെ പിടിച്ച് സമൂഹത്തില്‍ വിവേചനരഹിതമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കണമെന്നും സന്ദേശത്തില്‍ പറഞ്ഞു. ഒരുമ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടിയാണ് ഹജ്ജിമാര്‍ക്കുള്ള സന്ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊണ്ടോട്ടി മുന്‍സിപാലിറ്റി പരിധിയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് എത്തിയ തീര്‍ത്ഥാടകര്‍ക്ക് കൊണ്ടോട്ടി സെന്റര്‍ ജിദ്ദയും, ജിദ്ദ തുറക്കല്‍ മഹല്ല് കമ്മറ്റിയും സംയുക്തമായി ജിദ്ദയില്‍ സംഘടിപ്പിച്ച സ്വീകരണം ഗഫൂര്‍ ചുണ്ടക്കാടന്റെ അധ്യക്ഷതയില്‍ അഷ്റഫ് കോമു ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ വിദ്യാഭ്യാസ, വ്യക്തിത്വ വികസന രംഗത്ത് മികവ് പുലര്‍ത്തി അംഗീകാരം നേടിയ സഫ്വ വട്ടപറമ്പന്‍, ഇഷാന്‍ റിസ്വി, റെജാ ഫാതിം, ആമിന റിഹാം കൊമ്മേരി എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. ഡോക്ടര്‍ അഹമ്മദ് അരീക്കാട്ട് (റിലീഫ് ഹോസ്പറ്റല്‍) പാണ്ടിക്കാടന്‍ കുഞ്ഞാലന്‍ ഹാജി (തുറക്കല്‍ മഹല്ല് പ്രസിഡന്റ്) ഏക്കാടന്‍ അബ്ദു സുബ്ഹാന്‍ (തുറക്കല്‍ മഹല്ല് സെക്രട്ടറി) ഹമീദ്, ഹുദൈഫ്, ഉമ്മര്‍കോയ, നൗഫല്‍ പറമ്പാടന്‍ തുടങ്ങിയ അതിഥികള്‍ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

മൊയ്തീന്‍ ചെമ്പാന്‍, അബ്ബാസ് ചെമ്പന്‍, ഉസ്മാന്‍ കോയ എരഞ്ഞിക്കല്‍, എ ടി ബാവ തങ്ങള്‍, സാബിത്ത് പാണ്ടിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ഇഹാന്‍ റിസ്വി ഖിറാഅത്ത് നടത്തി. കൊണ്ടോട്ടി സെന്റര്‍ ജനറല്‍ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും, ട്രഷറര്‍ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
നംഷീര്‍ കൊണ്ടോട്ടി, അഷ്റഫ് കൊട്ടേല്‍സ്, ഇര്‍ഷാദ് കളത്തിങ്ങല്‍, സലീം നാണി, എ.ടി.നസ്റു തങ്ങള്‍, എ.ടി നാണി തങ്ങള്‍, റഫീഖ് മധുവായി, ശാലു വാഴയൂര്‍, പി . പി ഫൈസല്‍, ലത്തീഫ് മക്ക, ഇസ്മായില്‍ നെടിയിരുപ്പ്, അസ്‌കര്‍ മൊക്കന്‍, ബാസിത്ത് പാണ്ടിക്കാടന്‍, മുനീര്‍ എം,എ.പി. സക്കരിയ, പി.കെ അനീസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.