30
May 2023
Tue
30 May 2023 Tue

ബംഗളരു: കർണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആശയഭിന്നത നിലനിൽക്കുന്നതിനിടെ എംഎൽഎമാരെ ഭിന്നിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ. പാർട്ടി ഏൽപിച്ച ജോലി കൃത്യമായി ചെയ്തു. തന്നെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന രീതിയിൽ എംഎൽഎമാരെ ഭിന്നിപ്പിക്കാനില്ല. രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാൽ എല്ലാവരെയും ഒന്നായി കാണുന്നുവെന്ന് ശിവകുമാർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ വട്ടപ്പൂജ്യമാണ്. അണികളുണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവർത്തകർ തന്നോടൊപ്പമുണ്ട്. ഒന്നിലും ആശങ്കയില്ല. ബിപി ഇപ്പോൾ നോർമലാണ്. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ആരെയും പിന്നിൽ നിന്ന് കുത്താനില്ല. ആരെയും ബ്ലാക്ക് മെയിൽ ചെയ്യില്ല. പാർട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡി.കെ ഇന്ന് ഡൽഹിയിലെത്തി. ഒറ്റയ്ക്ക് വരാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഡൽഹിയ്ക്ക് പോകുകയാണെന്നും ബംഗലൂരുവിൽ നിന്നും പുറപ്പെടുന്നതിന് മുമ്പ് ശിവകുമാർ പറഞ്ഞിരുന്നു.

പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് ഇന്നലെ ഡൽഹി യാത്ര റദ്ദാക്കിയതെന്നും ശിവകുമാർ വ്യക്തമാക്കി. ഡൽഹിയിലെത്തുന്ന ശിവകുമാറുമായി മുതിർന്ന നേതാക്കളായ സോണിയാഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവർ ചർച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു.