17
May 2023
Tue
17 May 2023 Tue

ദുബായ്: നിര്‍മാല്യം കലാസാഹിത്യസാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ കുട്ടിക്കൃഷ്ണമാരാര്‍ ദേശീയ പുരസ്‌കാരത്തിന് മസ്ഹര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ‘കസേരകളി’ എന്ന ലേഖന സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കാളിദാസ ദേശീയ പുരസ്‌കാരത്തിന് സൗദപൊന്നാനിയും, അക്ബര്‍ കക്കട്ടില്‍ ദേശീയ പുരസ്‌ക്കാരത്തിന് ഹരി കെ പുരക്കലും, വള്ളത്തോള്‍ നാരായണമേനോന്‍ ദേശീയ പുരസ്‌കാരത്തിന് ഉഷ കുമ്പിടിയും അര്‍ഹരായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദ പൊന്നാനിയുടെ ‘പൂവില്‍ ചവിട്ടുമ്പോള്‍ കാല് പൊള്ളാത്തവര്‍’ എന്ന കവിതാ സമാഹാരവും, ഹരി കെ പുരക്കലിന്റെ ‘വീതീം ചെമ്മാന്തരോം’ എന്ന ചെറുകഥാ സമാഹാരവും, ഉഷ കുമ്പിടിയുടെ ‘പഞ്ചമി’ എന്ന ഖണ്ഡകാവ്യവുമാണ് അവാര്‍ഡിന് അര്‍ഹമായത്. തിരുവനന്തപുരം വൈ എം സി എ ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

അഡ്വക്കേറ്റ് അനില്‍ കാട്ടാക്കട, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രന്‍, സംഗീതജ്ഞന്‍ കിളിമാനൂര്‍ കൊട്ടാരത്തിലെ രാമവര്‍മത്തമ്പുരാന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, ഡോ.ഫൈസല്‍ ഖാന്‍, പള്ളിയറ ശ്രീധര്‍, അഡ്വ. ജി.സ്റ്റീഫന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വത്സല നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു.