25
Jun 2023
Mon
25 Jun 2023 Mon

ദുബയ്: ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 40 വര്‍ഷമായി വിവിധ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് ഹനീഫ താഹ ചെയര്‍മാന്‍ ആയുള്ള ബിസിനസ്സ് ഗ്രൂപ്പിന്റെ പുതു സംരംഭം തജ്‌വി ഗോള്‍ഡ് ആന്റ് ഡയമണ്ട് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 25 വര്‍ഷത്തെ സേവനപരിചയമുള്ള സ്ഥാപനം റീബ്രാന്‍ഡ് ചെയ്താണ് തജ്‌വി ഗോള്‍ഡ് & ഡയമണ്ട് ജ്വല്ലറി ഉപഭോക്താളുടെ മുന്നിലെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓയില്‍ ആന്റ് ഗ്യാസ് ട്രെഡിങ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലയില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഹനീഫ അബ്ദുള്‍ മനാഫ് വൈസ് ചെയര്‍മാനായും 25 വര്‍ഷത്തോളമായി ജ്വലറി വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുജീബ് റഹ്‌മാന്‍ മാനേജിങ് ഡയറക്ടര്‍ ആയും, CEO ആയി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പതിനഞ്ചു വര്‍ഷത്തെ ബിസിനസ് പരിചയമുള്ള ഷമീര്‍ ഷാഫിയും ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു.

ജൂണ്‍ 24 ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തജ്‌വി ജ്വല്ലറിയുടെ ആദ്യ ഷോറൂം ദേര ഗോള്‍ഡ് സൂക്കില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഷാര്‍ജ ഗോള്‍ഡ് സൂക്, ദുബയ് കരാമ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് മാസങ്ങളിലായി അടുത്ത ഷോറൂമുകളും തുടര്‍ന്നുള്ള 5 ഷോറൂമുകളും പ്രവര്‍ത്തനമാരഭിക്കുന്നതിലൂടെ 100 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തില്‍ 200 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവുമാണ് നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ നിക്ഷേപം നിലവിലെ നിക്ഷേപകരെ മാത്രം ഉള്‍പെടുത്തിയാണെങ്കിലും രണ്ടാം ഘട്ട ഘട്ട നിക്ഷേപം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ സ്വകാര്യ നിക്ഷേപ ഷെയറുകള്‍ വില്‍ക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക