19
Jun 2023
Fri
19 Jun 2023 Fri

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്. 5551 കോടി രൂപയുടെ വിദേശ ധനവിനിമയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറും ഡയറക്ടറുമായ സമീര്‍ റാവു, മുന്‍ എംഡി മനു ജെയിന്‍, മൂന്ന് വിദേശ ബാങ്കുകള്‍ എന്നിവയ്ക്കാണ് ഇഡി നോട്ടിസ് അയച്ചിരിക്കുന്നത്. ഇഡി നേരത്തേ ഷവോമി ടെക്‌നോളജി ഇന്ത്യയുടെ 5551.27 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ല്‍ ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനക്കമ്പനിയായിരുന്ന ഷവോമിയുടെ കൈയിലായിരുന്നു വിപണിയുടെ 24 ശതമാനവും. എന്നാല്‍ ഇതിനു പിന്നാലെ മാസങ്ങളായി ഷവോമിയുടെ ഓഫിസുകളില്‍ നിരവധി തവണ പരിശോധനകള്‍ നടത്തിയിരുന്നു. നികുതി വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരേ ഉയര്‍ന്നിരുന്നത്. എന്നാല്‍ തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ നിയമത്തിന് അനുസൃതമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ഷവോമി പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക