കൊടുംചൂടിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ 54 പേര് മരിച്ചു. മൂന്നുദിവസം കൊണ്ടാണ് ഇത്രയധികം പേര് മരിച്ചത്. 400ലേറെ പേരാണ് ചൂട് മൂലമുള്ള അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്.
|
മരണകാരണം പലതാണെന്നും എന്നാല്‍ കൊടുംചൂട് ഒരു ഘടകമാണെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഏതാനും ദിവസങ്ങളായി കടുത്ത ഉഷ്ണതരംഗമാണ് യുപിയില്‍ അനുഭവപ്പടുന്നത്. വിവിധ മേഖലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് അന്തരീക്ഷ താപനില.
പനി, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 15ന് 23 പേരും 16ന് 20 പേരും 17ാം തിയ്യതി 11 പേരുമാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് എസ് കെ യാദവ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





