ജിദ്ദ: ഹജ്ജ് സേവന രംഗത്തെ ആദ്യത്തെ കൂട്ടായ്മയും രണ്ടര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി നിലകൊള്ളുന്ന ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളന്റിയര്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അല്‍ ഫാദില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വളന്റിയര്‍ സംഗമത്തില്‍ സമഗ്ര പരിശീലനത്തിന്റെ ഭാഗമായി മൂന്നു സെഷനുകളായാണ് നടത്തിയത്.
|
മഹാസംഗമത്തിന് ഫോറം ചെയര്മാന് നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വളന്റിയര്‍ സേവനത്തിന്റെ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്കരിക്കുന്നതിന്റെ അജയ്യതയാണ് നൂറുകണക്കിന് വളന്റിയര്‍മാരുടെ വര്‍ദ്ധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിന്റെ ജനാധിപത്യ പൂര്‍ണമായ സഹവര്‍ത്തിത്വത്തിനായി യത്നിച്ച മണ്മറഞ്ഞ സുമനസ്സുകളേയും മുന്‍കാല നേതാക്കളേയും മഹാസംഗമം അനുസ്മരിച്ചു. ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് ഷെയ്ഖ് അബ്ദുല്‍ റഹ്മാന് അല്‍ ഫാദില്‍ മുഖ്യാതിഥിയായിരുന്നു.
ഫോറം ജനറല്‍ കണ്‍വീനര്‍ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറര്‍ ഷറഫുദ്ധീന്‍ കാളികാവ് കൃതജ്ഞതയും രേഖപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ സി.എച്ച് ബഷീര്‍, കെ.ടി.എ. മുനീര്‍, സത്താര്‍ കണ്ണൂര്‍, സി.വി. മുംതാസ് അഹ്മദ്, രക്ഷാധികാരി ചെമ്പന്‍ അബ്ബാസ്, മീഡിയ ഫോറം പ്രതിനിധി ജാഫറലി പാലക്കോട്, മാമദു പൊന്നാനി, ഹിന്ദി സംസാരിക്കുന്ന വോളണ്ടിയര്‍മാരുടെ പ്രതിനിധി തന്‍വീര്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു.
രണ്ടാം സെഷനില്‍ ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ ജെ.എന്‍. എച്ച് ഹോസ്പിറ്റല്‍ ഇന്റേണല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വോളണ്ടിയര്‍മാര്‍ പാലിക്കേണ്ട ആരോഗ്യ നിഷ്ക്കര്‍ഷയും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദമായി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന സെഷനില്‍ വളന്റിയര്‍ പ്രവര്‍ത്തനത്തിന്റെ ആത്മീയ സാമൂഹ്യമാനങ്ങള്‍ പ്രശസ്ത മോഡറേറ്റര്‍ നിസാര്‍ അഹ്മദ് അവതരിപ്പിച്ചു.
മൂന്നാം സെഷനില്‍ വളന്റിയര്‍മാര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍, കര്‍ത്തവ്യങ്ങള്‍, ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ പ്രദേശങ്ങള്‍, റൂട്ട്മാപ്പ്, മാപ്പ് റീഡിംഗ് എന്നിവ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാഫി മജീദ്, നാസർ ചാവക്കാട് ഐവ ജനറൽ സെക്രട്ടറി എന്നിവര്‍ അവതരിപ്പിച്ചു. സേവന വേളയില്‍ ഉപയോഗിക്കാനാവശ്യമായ ചക്രകസേരകള്‍ സംഭാവന നല്കിയ ബഖാല കൂട്ടായ്മ, ഫിറോസ് കൂട്ടായ്മ , കുടകള്‍ സംഭാവന നല്കിയ ഗുഡ് കെയര്‍ കാര്‍ഗോ എന്നിവ അവരുടെ പ്രതിനിധികളില്‍ നിന്നും ഫോറം ഏറ്റുവാങ്ങി.
ഫോറം ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, അബ്ദുല്‍ റഹീം ഒതുക്കുങ്ങല്‍, സഫറുള്ള മുല്ലോളി, അബ്ദുല്‍ റഷീദ് കാസ്സിം കുഞ്ഞ്, ഐ.ടി. കണ്‍വീനര്‍ സഹീര്‍ അഹ്മദ്, റഷീദ് കാപ്പുങ്ങല്‍ , നഈം മോങ്ങം, കെ.സി. ഗഫൂര്‍, കെ.വി. മൊയ്തീന്, ഹസ്സന് നവോദയ, അഷ്റഫ് പാപ്പിനിശ്ശേരി., ഡോ. ദാവൂദ് എന്നിവര്‍ നേതൃത്വം നല്കി.ഒരേ സമയം ഇന്ത്യയിലെ വിവിധ ഭാഷകളിൽ ട്രെയിനിങ് നൽകി എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വളന്റിയര്‍മാര്‍ പങ്കെടുത്ത മഹാസംഗമം ഒരേ സമയം ഹിന്ദി, ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷകളില്‍ സംവദിച്ചതില്‍ വളന്റിയര്‍മാര്‍ സന്തുഷ്ടി രേഖപ്പെടുത്തി.





