24
Jun 2023
Sun
24 Jun 2023 Sun

റിയാദ്: മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. മലപ്പുറം കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പട്ടര്‍കടവന്‍ അബ്ദുല്‍വഹാബ് (52) ആണ് മരിച്ചത്. മലസിലെ താമസകേന്ദ്രത്തിൽ വച്ച് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് വഹാബിനെ റിയാദ് നാഷനല്‍ കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്ടര്‍കടവന്‍ മൊയ്തീന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. സമീറ കക്കോട്ടില്‍ ആണ് ഭാര്യ. മുഹമ്മദ് ജസീല്‍, മുഹമ്മദ് അനസ് മക്കളാണ്. സഹോദരങ്ങൾ: ഖദീജ,പരേതനായ ശംസുദ്ദീന്‍. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സുഹൃത്ത് അഡ്വ. ശരീഫ് എന്നിവര്‍ രംഗത്തുണ്ട്.