ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമര്‍ശനത്തെത്തുടര്‍ന്ന് അപകീര്‍ത്തിക്കേസ് നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. കീഴ്‌ക്കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീല്‍ ഗുജറാത്ത് ഹൈകോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷ കോടതി സ്‌റ്റേ ചെയ്യാത്തതോടെ രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത നിലനില്‍ക്കും. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് ഹൈകോടതി ഇന്ന് രാവിലെ വിധി പറഞ്ഞത്. വിധിക്കെതിരെ രാഹുല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
|
രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സമാനമായ പരാതികള്‍ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസില്‍ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്യാത്തതിനാല്‍ ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് അവസരമുണ്ട്.
2019 ഏപ്രില്‍ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.





