ഭാര്യയുടെയും ഭാര്യാമാതാപിതാക്കളുടെയും പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. 38കാരനായ എം വെങ്കട് റെഡ്ഡിയാണ് വിഷം കഴിച്ചുജീവനൊടുക്കിയത്. ജൂലൈ രണ്ടിന് വിഷം കഴിച്ച വെങ്കട് റെഡ്ഡി ജൂലൈ അഞ്ചിന് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കല്യാണിയാണ് യുവാവിന്റെ ഭാര്യ. ദമ്പതികള്‍ക്ക് ഏഴും രണ്ടരയും വയസ്സുള്ള രണ്ടുമക്കളുണ്ട്.
|
വെങ്കടിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നത് കല്യാണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. കല്യാണിയും അവരുടെ മാതാപിതാക്കളും മറ്റെവിടെയെങ്കിലും മാറിത്താമസിക്കാന്‍ വെങ്കടിനെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. രണ്ടുമാസം മുമ്പ് കല്യാണി വാറംഗലിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി.
ജൂലൈ രണ്ടിന് ഇവര്‍ക്കൊപ്പം തിരിച്ച് വെങ്കടിന്റെ അടുത്തെത്തുകയും വഴക്കുണ്ടാവുകയും ചെയ്തു. വെങ്കടിനോട് മാതാപിതാക്കളില്‍ നിന്ന് മാറിത്താമസിക്കണമെന്നും സ്വത്ത് രണ്ടുമക്കളുടെയും പേരില്‍ എഴുതിവയ്ക്കണമെന്നും ഭാര്യാമാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
അമിത ശബ്ദമുണ്ടാക്കി അയല്‍വാസികളെ അറിയിച്ച് നാണക്കേടുണ്ടാക്കരുതെന്നും അങ്ങനെ വന്നാല്‍ താന്‍ ജീവനൊടുക്കുമെന്നും വെങ്കട് അറിയിച്ചെങ്കിലും ഇവര്‍ ചെവിക്കൊണ്ടില്ല. ജീവനൊടുക്കുമെന്ന യുവാവിന്റെ വാക്കുകളെയും ഇവര്‍ പരിഹസിക്കുകയുണ്ടായി. ഇതിനു പിന്നാലെ വെങ്കട് വിഷം കഴിക്കുകയായിരുന്നു.





