29
Jul 2023
Tue
29 Jul 2023 Tue

കൊല്‍ക്കത്ത: വ്യാപക സംഘര്‍ഷവും അതിക്രമവും റിപ്പോര്‍ട്ട് ചെയ്ത് വിവാദത്തില്‍പ്പെട്ട പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫല സൂചനകളില്‍ ഭൂരിപക്ഷം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 21 ഗ്രാമപഞ്ചായത്തു സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണല്‍ നടക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളില്‍ ഫോണ്‍കോളുകള്‍ എടുക്കാന്‍ അനുവാദമുള്ളു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ ഏകദേശം 33 ലധികം പേര്‍ കൊല്ലപ്പെട്ടു. അതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടത്തുന്നത്. ആദ്യം ഗ്രാമപഞ്ചായത്തുകളിലെ ബാലറ്റുകളും തുടര്‍ന്ന് പഞ്ചായത്ത് സമിതിയുടെയും ജില്ലാ പരിഷത്തിന്റെയും വോട്ടുകള്‍ എണ്ണും. ജൂലൈ 8 നായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തിയത്.