‘ഇത് വെറും സമയം കളയല്‍, അവര്‍ക്ക് പാവപ്പെട്ടവന്റെ വിശപ്പ് പ്രശ്‌നമല്ല, ലക്ഷ്യം അധികാരം മാത്രം’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി
|
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വെറും സമയം കളയലാണ്. അവര്‍ക്ക് പാവപ്പെട്ടവന്റെ വിശപ്പ് പ്രശ്‌നമല്ല, ലക്ഷ്യം അധികാരം മാത്രമാണ്. അവിശ്വാസ പ്രമേയം സര്‍ക്കാരിനല്ല, പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മോദി.
സഭയില്‍ ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയതെന്നും അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി കുറ്റപ്പെടുത്തി.ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക. രാജ്യത്തെക്കാള്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കുന്നവരാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. രാജ്യം നിങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ അവിശ്വാസ പ്രമേയത്തിലെ ചില കാര്യങ്ങള്‍ വളരെ വിചിത്രമാണ്, അവ മുമ്പ് കേട്ടിട്ടില്ലാത്തതോ കണ്ടിട്ടില്ലാത്തതോ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ പേര് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല. അധിര്‍ രഞ്ജന്‍ ചൗധരിക്ക് എന്താണ് സംഭവിച്ചത്? അവരുടെ പാര്‍ട്ടി അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. അവരുടെ ടൈം സ്ലോട്ട് അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചത് ഔദാര്യമായി കാണണം. എന്തിനാണ് അധീര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയത്. ഒരുപക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഉണ്ടായിട്ടുണ്ടാകാം, കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും വീണ്ടും അപമാനിക്കുന്നു.’
‘ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു, എന്നാല്‍ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇന്ന് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്’ മോദി പറഞ്ഞു.
‘നമ്മുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിലായിരിക്കണം.ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ യുവാക്കള്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്. ഞങ്ങള്‍ യുവാക്കള്‍ക്ക് അഴിമതി രഹിത സര്‍ക്കാരും അവസരങ്ങളും നല്‍കി.’ മോദി തുടര്‍ന്നു
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു.
#WATCH | PM Modi says, “A few things in this No Confidence Motion are so strange that they were never heard or seen before, not even imagined…The name of the Leader of the largest Opposition party was not among the speakers…This time, what has become of Adhir ji (Adhir Ranjan… pic.twitter.com/NXdGzauxjT
— ANI (@ANI) August 10, 2023





