16
Aug 2023
Thu
16 Aug 2023 Thu

അരീക്കോട്: പനി ബാധിതര്‍ വര്‍ധിച്ചതോടെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പഴയ കെട്ടിടത്തില്‍ അഡ്മിറ്റ് രോഗികള്‍ ഏറെയായി. ഡെങ്കിപനി ബാധിതരെ അഡ്മിറ്റ് ചെയ്തത് വാര്‍ഡിന്റെ വരാന്തയില്‍ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാലപഴക്കം മൂലം വരാന്തയിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണു തുടങ്ങിയതിനാല്‍ ഇവ വീണ് പരിക്കേല്‍ക്കുമെന്ന ആശങ്കയോടെയാണ് രോഗികള്‍കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താലൂക്കാശുപത്രിയായിട്ടും കാഷ്വാലിറ്റി സൗകര്യമില്ലാത്തതിനാല്‍ ഒ പി കഴിഞാല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. ഡോക്ടര്‍മാര്‍ രാത്രി സന്ദര്‍ശനം ഇല്ലാത്തതിനാല്‍ അടിയന്തരമായി ആവശ്യപ്പെട്ടാല്‍ മാത്രമേ ഡോക്ടര്‍ സന്ദര്‍ശനം നടത്തുകയുള്ളൂ.

കാലപ്പഴക്കം മൂലം അടര്‍ന്നുവീണു തുടങ്ങിയ പഴയ കെട്ടിടം 80 ശതമാനം ഒക്യുപെയ്ഡ് ആണന്ന് പി ഡബ്ല്യുഡി എന്‍ജിനീയര്‍ വിവരം നല്‍കിതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്നത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവൃത്തി നിറുത്തി വച്ചിരുന്നു.

പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയ ബില്‍ഡിങ് നിര്‍മിക്കാനുള്ള സാങ്കേതികാനുമതി ലഭ്യമാകാതിരിക്കാനുള്ള കാരണം എന്‍ജിനീയര്‍മാര്‍ ആരോഗ്യ വകുപ്പിന് അവാസ്തവമായ റിപോര്‍ട്ട് നല്‍കിയതിനാലാണെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം. കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് രോഗികള്‍ക്ക് പരിക്കേറ്റാലേ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്നാണ് സന്നദ്ധ പ്രവര്‍ത്തകരും പറയുന്നത്.